മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായിബഹ്റൈൻ അധികൃതർ
Metro Bahrain
മനാമ: ബഹ്റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോ പദ്ധതിയാണ്. ഇന്ത്യ ,ഈജിപ്ത്, ചൈന ചൈന, ബഹ്റൈൻ, സൗദി അറേബ്യ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കൺസോർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നത്.
ആദ്യഘട്ടം ഏകദേശം 29 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് ഇൻ്റെർ ചേഞ്ചുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകൾ അടങ്ങിയതാണ്. ഡിപ്ലോമാറ്റിക് ഏരിയ, സൽമാനിയ, ജുഫെയർ സിഫ്ഡിസ്ട്രിക്, കിംഗ് ഫൈസൽ ഹൈവേ, ഇസ ടൗൺ, അധാരി, തുടങ്ങിയ ബഹറിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം.
ഈ പദ്ധതി അഞ്ചു വർഷം കൊണ്ട് പൂർത്തിയാകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മെട്രോ രൂപകൽപ്പന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ
35 വർഷത്തേക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് തീരുമാനിച്ചത്.
രാജ്യത്തുടനീളമുള്ള മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുക, ഗതാഗത കുരുക്ക് ലഘൂകരിക്കുക, സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ പൊതുഗതാഗത സംവിധാനം പ്രധാനം ചെയ്യുക എന്നിവ മെട്രോ വഴി സാധ്യമാക്കണമെന്നാണ് കരുതുന്നത്. മെട്രോ ട്രാക്ക് നിർണയിക്കുന്നതിനുള്ള പ്രവർത്തികൾ ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞുവെന്നും ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
.jpg)