ഗൾഫ് എയർ എല്ലാ ദിവസവും കൊച്ചിയിലേക്ക് പറക്കും
ബഹറൈനിൽ നിന്നും കൊച്ചിയിലേക്കുള്ള ഗൾഫ് എയർ വിമാനം ആഴ്ചയിൽ നാല് സർവീസ് എന്നുള്ളത് ആഴ്ചയിൽ ഡെയിലി സർവീസ് എന്ന നിലയിലേക്ക് മാറുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു ഗൾഫ് എയർ അധികൃതർ.
നവംബർ 20 മുതലാണ് നിത്യേന ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് രാത്രി 9:20ന് വിമാനം പുറപ്പെടുക.
കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു നിത്യേന ഉണ്ടായിരുന്ന വിമാന സർവീസ് നാലാക്കി ചുരുക്കിയത്. ഇത് വീണ്ടും നിത്യേന സർവീസ് ആക്കി മാറ്റുകയാണ് എന്നുള്ള വിവരം അറിയിക്കുന്നു. ഗൾഫ് എയർ അവരുടെ വെബ്സൈറ്റിൽ ബഹറിനിൽ നിന്നും കൊച്ചിയിലേക്കുള്ള ഡെയിലി വിമാന സർവീസുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും അവരുടെ സൈറ്റിൽ ലഭ്യമാണ്.
