-->

ഇല പോലും അനങ്ങില്ല, വന്ദേഭാരത് 180 കിലോമീറ്റർ വേഗത പ്രതീക്ഷിച്ചതിനു മുകളിൽ


ന്യൂഡൽഹി: യാത്രക്കാർക്ക് അതിവേഗം കൂടുതൽ ദൂരത്തേക്കുള്ള രാത്രികാല യാത്രകൾ വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
 വിശാലമായ സ്ലീപ്പർ ബെർത്തുകൾ വൈഫൈ സേവനങ്ങൾ ചാർജിങ് പോയിന്റുകൾ ദൈർഗമേറിയ റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾ എന്നിവ ഈ ട്രെയിനിൽ ഉണ്ടായിരിക്കും, അടുത്തിടെ നടന്ന പരീക്ഷണ ഓട്ടത്തിനിടെ വന്ദേ ഭാരത് സ്ലീപ്പർ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചു. ഇത് ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന നേട്ടമായാണ് കണക്കാക്കുന്നത്. കൂടാതെ ആ പരീക്ഷണ ഓട്ടത്തിനിടയിൽ ട്രെയിനിന്റെ സവിശേഷതകൾ തെളിയിക്കുന്നതിനായി ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വയറലാണ്.


 ട്രെയിനിന്റെ വേഗത എങ്ങനെ ആയിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. വെള്ളം ഉപയോഗിച്ച് അത് തെളിയിക്കുന്നതിനുള്ള ഒരു പരീക്ഷണം നടത്തുന്നതായി വീഡിയോയിൽ കാണാം. മൂന്നു ഗ്ലാസ് വെള്ളം ട്രെയിനിനുള്ളിൽ ഒരു പരന്ന പ്രതലത്തിൽ വച്ചിരിക്കുന്നതായി കാണാം. അതിൽ രണ്ടു ഗ്ലാസ് വെള്ളം അടുത്തടുത്ത് വച്ച് ആ രണ്ട് ക്ലാസ്സിന്റെയും മുകളിലാണ് മൂന്നാമത്തെ ഗ്ലാസ് വെള്ളം വെച്ചിരിക്കുന്നത്. കൂടാതെ അതിനരികിൽ വച്ചിരിക്കുന്ന ഒരു ഫോണിൽ ട്രെയിനിന്റെ വേഗതയും കണക്കാക്കുന്നുണ്ട്. അത് മണിക്കൂറിൽ 180 ആയി വർദ്ധിക്കുന്ന  ദായി കാണാംദായി കാണാം. ട്രെയിൻ പരമാവധി വേഗത്തിൽ ഓടുമ്പോഴും ഗ്ലാസിൽ നിന്ന് വെള്ളം തള്ളുകയോ മുകളിലുള്ള ഗ്ലാസ് താഴെ വീഴുകയോ ചെയ്യുന്നില്ല.
 റോഹൽ ഗുർത് ഇന്ദ്രാഗഡ് കോട്ട എന്നീ റൂട്ടിലാണ് പരീക്ഷണം നടത്തിയത്. തിരക്കുള്ളതും ഇല്ലാത്തതുമായ സാഹചര്യത്തിൽ യാത്രയിലെ സ്ഥിരത. ട്രെയിനിന്റെ ബ്രേക്കിംഗ് നിലവാരം തുടങ്ങിയവയിലെ പ്രകടനം വിലയിരുത്തുന്നതിനാണ് പരീക്ഷണം നടത്തിയത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ സാധാരണ ട്രെയിനുകളിൽ ഉള്ളതുപോലെ അനാവശ്യ ചലനങ്ങൾ ഇല്ലാതെ യാത്ര സുഗമമാക്കുന്നുവെന്ന് തെളിയിച്ചു.

 പരീക്ഷണങ്ങൾ വിജയകരമായിരുന്നെങ്കിലും സർട്ടിഫിക്കേഷന് മുമ്പ് ചില കാര്യങ്ങളിൽ കൂടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അവ കൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ട്രെയിന് യാത്രക്കാർക്ക് പൂർണ്ണമായും വിട്ടുനൽകു. നിലവിലുള്ള സ്ലീപ്പർ ട്രെയിനുകളെക്കാൾ കൂടുതൽ സുഖകരവും വേഗതയേറിയതുമായ രാത്രികാല യാത്രകൾ ഈ ട്രെയിനുകൾ ഉറപ്പു നൽകുന്നു. ദൂരെ യാത്രകൾ ആഗ്രഹിക്കുന്ന യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കൂടിയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായി കാത്തിരിക്കുന്നത്. 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു കമന്റ്

  1. Nizam
    Vandha bharath ✅
  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>