ട്രെയിനിൽ പ്രതിയെ കീഴ്പ്പെടുത്തിയ ചുവപ്പ് ഷർട്ട് കാരനെ കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ ചവിട്ടി ട്രാക്കിലെ കിട്ട കേസിലെ പ്രതിയെ കീപ്പെടുത്തിയ അജ്ഞാതനെ ഒടുവിൽ പോലീസ് കണ്ടെത്തി.
കേസിലെ പ്രധാന സാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്സോനെയാണ് കണ്ടെത്തിയത്.
കേസിലെ മുഖ്യ സാക്ഷിക്കായി വലിയ രീതിയിലുള്ള തിരച്ചിലാണ് പോലീസ് നടത്തിയത്. ചുവന്ന കുപ്പായക്കാരനെ തിരഞ്ഞു പോലീസ് പരസ്യവും നൽകിയിരുന്നു. 19 കാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷിനെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽ നിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ട്രെയിനിൽ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലെ വാതിലിൽ സുഹൃത്തിനൊപ്പം ഇരുന്ന ശ്രീക്കുട്ടിയെ പ്രതീ സുരേഷ്ക്കുമാർ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തേക്കിട്ടത്.
ഒപ്പം ഉണ്ടായിരുന്ന അർച്ചനയെയും പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ശങ്കർ ഓടിയെത്തുകയായിരുന്നു. അർച്ചനയെ രക്ഷിച്ച ശേഷം പ്രതിയെയും കീഴടക്കി.
ഇയാളെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ ആളെ ശ്രദ്ധയിൽപ്പെട്ടത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും ചുവന്ന ഷർട്ടുകാരനെ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പോലീസ് കണ്ടെത്തിയത്.
അറിയാവുന്നവർ തിരുവനന്തപുരം റെയിൽവേ പോലീസ് സ്റ്റേഷനിലൊ കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലോ അറിയിക്കണമെന്നാണ് നിർദ്ദേശം നൽകിയിരുന്നു.
