ട്രെയിനിൽ കുളിക്കാൻ ചൂടുവെള്ളം റെയിൽവേ അടിമുടി മാറുന്നു
കേരളം ദീർഘദൂര യാത്രക്കാരെല്ലാം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും ട്രെയിനിൽ കുളിക്കാൻ സൗകര്യം ഉണ്ടായിരുന്നെങ്കിലെന്ന്.
വൃത്തിയില്ലാത്ത ബാത്റൂമിൽ പോയി കുളിക്കുന്ന കാര്യം ആലോചിച്ചാൽ ആഗ്രഹം ഒഴിവാക്കലാണ് പതിവ്. എന്നാൽ ഇനിമുതൽ ട്രെയിനിൽ കുളിക്കാൻ ചൂടുവെള്ളവും കിട്ടും എന്ന അറിയിപ്പാണ് റെയിൽവേയിൽ നിന്നും ലഭിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഏതൊക്കെ ട്രെയിനുകളിൽ ആണ് ഈ സൗകര്യം ലഭിക്കുക എന്നതും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രീമിയം ട്രെയിനുകളായ തുരന്തോ, രാജധാനി പോലെയുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളിലാണ് ചൂടുവെള്ളം ലഭിക്കുക. എന്നാൽ ഉയർന്ന ടിക്കറ്റ് ചാർജ് മൂലം സാധാരണക്കാർക്ക് ഇവ അപ്രാപ്യമാണ്.
അടുത്തഘട്ടത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആയിരിക്കും കുളിക്കാൻ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക.
മഞ്ഞുകാല യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും കുളിക്കാൻ ചൂടുവെള്ളം കിട്ടുന്ന സംവിധാനം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് പ്രത്യേക പണം നൽകാതെ തന്നെ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തുന്നതാണ് ഈ സൗകര്യം.
ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാർക്ക് ഈ സൗകര്യം എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിച്ചിട്ടില്ല. ഡൽഹി കാശ്മീർ ട്രെയിനിൽ ആയിരിക്കും ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം ആദ്യഘട്ടത്തിൽ ഉണ്ടാവുക എന്നാണ് അറിയിപ്പ്. വേഗയാത്ര കൊണ്ട് പ്രസിദ്ധമായ വന്ദേമാത ട്രെയിനുകളെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുളിക്കാൻ ചൂടുവെള്ളം പോലുള്ള സൗകര്യങ്ങൾ നൽകുന്നത്.
റെയിൽവേയുടെ ഈ മാറ്റം ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നതാണ്.
