ബഹ്‌റൈൻ ദിനാർമൂല്യം സർവ്വകാല റെക്കോർഡിൽ
ബഹ്‌റൈൻ: മനാമ ഇന്ത്യൻ രൂപക്കെതിരെ ബഹ്‌റൈൻ ദിനാറിന്റെ മൂല്യം സർവ്വകാല റെക്കോർഡിട്ടു. ബുധനാഴ്ച നിരക്ക് അനുസരിച്ച് ഒരു ബഹറിൻ ദിനാറിന്റെ മൂല്യം 242.93 ഇന്ത്യൻ രൂപയിൽ എത്തി.
നാട്ടിലേക്ക് പണം അയക്കാനിരിക്കുന്ന പ്രവാസികൾക്ക് ഇതു വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് മറ്റു ഗൾഫ് കറൻസികളും.
രൂപക്കെതിരെ ബഹറിൻ ദിനാറിനെ സമാനമായി യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ കറൻസികളുടെയും നിരക്കു ഉയർന്നു.
ഗൾഫ് കറൻസികൾക്ക് മുൻപത്തേക്കാൾ കൂടുതൽ രൂപ നിലവിൽ ലഭിക്കും. ബുധനാഴ്ച വിപണി 91. പൂജ്യം അഞ്ചിൽ ആണ് വ്യാപാരം ആരംഭിച്ചത്. പിന്നാലെ ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിന് 91.74 എന്ന നിരക്കിലേക്ക് വരെ താഴ്ന്നിരുന്നു. രൂപക്ക് കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയിൽ അവസാനം ഡോളറിനെതിരെ 91.70 രൂപ എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. 2005 ഇന്ത്യൻ രൂപ 5% ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മറ്റു ഏഷ്യൻ കറൻസി ആയി താരതമ്യം ചെയ്യുമ്പോൾ മൂല്യംശോഷണം കൂടുതലാണ്.
കഴിഞ്ഞവർഷം ജനുവരിയിൽ ഒരു ബഹ്‌റൈനി ദിനാറിന് 226.92 ഇന്ത്യൻ രൂപയായിരുന്നു വിനിമയ നിരക്ക്. അന്താരാഷ്ട്രതലത്തിൽ ഗ്രീൻലാൻഡിലെ അമേരിക്കൻ ഇടപെടൽ ആണ് പെട്ടെന്ന് രൂപയുടെ ഇടിവെന്ന് വഴി വച്ചത്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയെ തുടർന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് രൂപക്കു സമ്മർദ്ദം ഏറ്റിയതായി സാമ്പത്തിക വിദഗ്ധർ അഡ്വ. ആർ. മധുസൂദനൻ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യ ഒപ്പിടാൻ താമസിക്കുന്നതും മറ്റൊരു കാരണമാണ്. രൂപയുടെ മൂല്യം ഇടിയുമ്പോൾ സാധാരണ റിസർവ് ബാങ്കിന്റെ കാര്യമായ ഇടപെടൽ സംഭവിക്കാറുണ്ട്. എന്നാൽ ബുധനാഴ്ച ആർബിഐയുടെ ഇടപെടൽ ഉണ്ടായെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. നാട്ടിൽ ഇറക്കുമതിക്ക് ചെലവ് വരുന്നതാണ് രൂപയുടെ പ്രധാന അനന്തരഫലങ്ങളിൽ ഒന്ന്. വിദേശയാത്ര വിദേശത്തെ ചികിത്സ വിനോദം കുട്ടികളുടെ വിദേശത്ത് വിദ്യാഭ്യാസം എന്നിവയും ചിലവേറിയതാകും. അതേസമയം നാട്ടിൽ നിന്നുള്ള കയറ്റുമതികാർക്ക് ഇത് ഗുണകരമാവും. പ്രതീക്ഷിത വരുമാനത്തിനെക്കാളും കൂടുതൽ പണം കയറ്റുമതിക്ക് ലഭിക്കും.
ഫെബ്രുവരി മാർച്ച് മാസങ്ങളിലും രൂപയുടെ വിനിമയം ഈ നില തുടരാനാണ് സാധ്യത യെന്നും റിസർവ് ബാങ്കിന്റെ ഡോളർ വിറ്റഴിച്ചുള്ള ഇടപെടലുകൾ ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ നിർദ്ദേശങ്ങൾ ഇവ രൂപയുടെ വരും ദിവസങ്ങളിലെ ഗതി നിയന്ത്രിക്കുമെന്നും അഡ്വ. ആർ മധുസൂദനൻ വ്യക്തമാക്കി.