മാനു മുസ്‌ലിയാർ വിടവാങ്ങി
മാനു മുസ്‌ലിയാർ വിടവാങ്ങി.. 😔 05 January 2026
അര നൂറ്റാണ്ടിലധികം മേലങ്ങാടിക്കാരുടെ പള്ളിയിൽ ഇമാം മാത്രമായിരുന്നില്ല മാനു മുസ്‌ലിയാർ, വിവാഹം മരണം, ദാമ്പത്യ പ്രശ്നം, കുടുംബ പ്രശ്നം, സ്വത്ത് പ്രശ്നം, എന്ന് വേണ്ട കൊണ്ടോട്ടിക്കാരുടെയും അയൽപ്രദേശത്തുകാരുടെയും എല്ലാവരുടെയും ദൈനം ദിന പ്രശ്നങ്ങളിൽ സജ്ജീവമായി ഇടപെട്ടിരുന്ന ഒരു കാരണവരെയും ഒരു മാധ്യസ്ഥനെയുമാണ് നാടിനു നഷ്ടമായത്. മയ്യിത്ത് പരിപാലനം മുൻ കാലങ്ങളിൽ ആളുകൾ പരിമിത മായ കാലത്ത് ഏത് പാതിരാവിനും ആ കർമങ്ങൾ ഭംഗിയായി നിറവേറ്റി... പേവിഷബാധ ഏറ്റു മരപ്പെട്ട ഒരു കുട്ടിയെ മയ്യിത്ത് കുളിപ്പിക്കാൻ മറ്റു സംവിധാനമില്ലാത്ത കാലത്തു സ്വയം മുന്നിട്ടിറങ്ങി മറ്റുള്ളവർക്ക് മാതൃക കാണിച്ച മാനു മുസ്‌ലിയാർ നമ്മുടെ അഹങ്കാരമായിരുന്നു..
ഓരോ മയ്യിത്തും പള്ളിയിൽ മുന്നിലത്തുമ്പോൾ അവരുടെ കുടുംബത്തെ ആശ്വസിപ്പിച്ചു ദീർഘനേരം ആ മയ്യത്തിന്റെ ദോഷങ്ങൾ പൊറുക്കുവാനും ജന്നത്തുൽ ഫിറ്ദൗസിന് വേണ്ടി യാചിക്കുവാനും ഇനി നമ്മുടെ മാനു ഇല്ല 😔
ഒരു നാടിന്റെ മൊത്തം ഐകൺ ആയിരുന്ന മാനു മുസ്‌ലിയാർ നമ്മോടൊപ്പം ഇനി ഇല്ല 😔 എല്ലാ ദോഷങ്ങളും പൊറുക്കുന്ന നാഥാ ഞങ്ങളുടെ മാനു വിന് നിന്റെ ഏറ്റവുംവലിയ ദറജ നൽകി സ്വർഗം നൽകി അനുഗ്രിക്കണമേ 🤲