-->

കെ.എസ് എന്ന രണ്ടക്ഷരം വിടവാങ്ങി.....

Ks ibrahim musliyar

മലപ്പുറം: പോത്തുവെട്ടിപ്പാറ സ്വദേശി കെ.എസ് ഇബ്രാഹീം മുസ്‌ലിയാർ വിടവാങ്ങി (17 ജൂലൈ 2026). മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ പോത്തുവെട്ടിപ്പാറ ജുമുഅ മസ്ജിദിൽ വച്ചു നടന്നു.

മത അധ്യാപന രംഗത്തെ സൂര്യ തേജസ് ആയിരുന്ന കെഎസ് ഇബ്രാഹിം മുസ്‌ലിയാർ നമ്മളിൽ നിന്ന് യാത്രയായി ...

 ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ ഒരു മഹാസാഗരം.. സ്വരസിദ്ധമായ ശൈലിയിൽ വലിയ വിഷയങ്ങളെ അവതരിപ്പിച്ച് പച്ച മനുഷ്യനായി നമ്മളിൽ ജീവിച്ച ഒരു മഹാപണ്ഡിതൻ, ഗ്രാമീണ ജീവിതത്തിന്റെ ചൂടും ചുരയും ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ജാതിമതഭേദമന്യേ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

 അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നേർച്ചകൾ ആയാലും മറ്റു പരിപാടികൾ ആയാലും അന്യമതത്തിൽപ്പെട്ട നിരവധി ആളുകളുടെ സാന്നിധ്യം ആ പരിപാടികളിൽ കാണാമായിരുന്നു. കെ.എസിനുപകരം കെ.എസ് മാത്രം വർത്തമാന കാലത്ത് മാതൃകയാക്കേണ്ട ജീവിതശൈലി. വളരെ ലളിതമായ വസ്ത്രധാരണ സംസാര ശൈലി എന്നിവ കൊണ്ട് കെ എസ് എന്നും വ്യത്യസ്തനായിരുന്നു.

 നമ്മുടെ പരിസരപ്രദേശങ്ങളിലെ പള്ളികളിൽ മുദരിസായും കാളിയായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് നാടിനും നാട്ടുകാർക്കും ഒരു തീരാനഷ്ടമാണ്.... മക്കളുടെയും കുടുംബക്കാരുടെയും വേദനയിൽ പങ്കുചേരുന്നതോടൊപ്പം നാളെ അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ,മഹാനവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാർത്ഥനയോടെ..... ആമീൻ..🤲 
     അക്ബർ കുന്നത്ത്..

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>